Tuesday, April 1, 2014

ഒരു നഗരപ്രണയ കാവ്യം


പുസ്തകം : ഒരു നഗരപ്രണയ കാവ്യം
രചയിതാവ് : കുഴൂര്‍ വിത്സന്‍

പ്രസാധനം :പാപ്പിറസ് ബുക്സ്

അവലോകനം : ദേ­വ­സേ­ന




പുസ്തകത്തിന് ദേവസേനയെഴുതിയ ആമുഖം

"I want to do with you what spring does with Cherry Trees" - Pablo Neruda

എ­ന്തി­നാ­ണു മു­ഖ­വു­ര?
എ­ല്ലാ എഴു­ത്തും വേ­ദ­ന­യാ­ണു­്. പ്ര­ണ­യ­ത്തെ എഴു­തു­ന്ന­ത്‌ അതി­വേ­ദ­ന­യു­മാ­ണു­്. പാ­ടി­പ്പ­തി­ഞ്ഞു­പോയ ഈണ­ത്തി­ന്റെ ചു­ണ്ടി­ലേ­ക്ക്‌, എഴു­തി­ത്തേ­ഞ്ഞു­പോയ തൂ­ലി­കാ­ഗ്ര­ത്തി­ലേ­ക്ക്‌, പ്രണ­യ­ത്തി­ന്റെ അത്യ­പൂര്‍­വ്വ­മായ ജാ­ല­വി­ദ്യ­ക­ളെ എങ്ങ­നെ­യാ­ണി­ത്ര കൃ­ത്യ­മാ­യി നീ തെ­ളി­ച്ചു­വെ­ച്ചി­രി­ക്കു­ന്ന­ത്‌.

ആ­ദ്യം മരി­ച്ചാല്‍
­നി­ന്നെ ആരു നോ­ക്കു­മെ­ന്ന­ല്ലാ­യി­രു­ന്നു­
ആ­രെ­ല്ലാം നോ­ക്കു­മെ­ന്നാ­യി­രു­ന്നു സങ്ക­ടം­

­ര­ണ്ടേ രണ്ടു വരി­കള്‍­കൊ­ണ്ട്‌ പ്ര­ണ­യ­ത്തെ, എന്റെ­മാ­ത്രം എന്ന ശൈ­ലി­യില്‍ അനു­ഭ­വി­പ്പി­ച്ച വരി­കള്‍. സ്വ­യം പൊ­ള്ളി­പ്പ­ഴു­ക്കു­ക­യും, വാ­യി­ക്കു­ന്ന­വ­ന്റെ ഹൃ­ദ­യ­ത്തെ വേ­വു­ന്ന ഉല­യി­ലേ­ക്കി­ടു­ക­യും ചെ­യ്തി­രി­ക്കു­ന്നു നീ­.

'­നി­മി­ഷം­പോ­ലും നീ­ളാ­ത്ത ഒരു­മ്മ നല്‍­കി­
­ക­ര­യെ­പ്പോ­ഴും തി­രി­ച്ച­യ­ക്കും­
­ക­ണ്ണീ­രു­പ്പു കലര്‍­ത്തി
­ക­ടല്‍ കൊ­ണ്ടു­വ­ന്ന
­ചി­പ്പി­യും മു­ത്തും­മാ­ത്രം കര­യെ­ടു­ക്കും­'

­ലാ­ഭ­ന­ഷ്ട­ങ്ങ­ളു­ടെ കണ­ക്കു­പു­സ്ത­ക­ങ്ങ­ളെ തോ­ണി­യില്‍ കയ­റ്റി ഏറ്റ­വും വി­ജ­ന­മായ ദ്വീ­പി­ലേ­ക്കു പലായനം ചെ­യ്യു­ന്ന നീ സം­ഭ്ര­മി­ക്കു­ന്ന­തെ­ന്തി­നു­്? പൂര്‍­ണ്ണ­പ്പെ­ടാ­ത്ത ഓരോ ആശ്ലേ­ഷ­ങ്ങ­ളി­ലു­മെ­രി­യു­ന്ന, നൂ­റാ­യി­രം ജന്മ­ങ്ങ­ളു­ടെ തീ­രാ­നോ­വ്‌ ഒടു­ങ്ങു­വാന്‍ തീ­ര­മേ­തു പു­നര്‍­ജ്ജ­നി­യി­ലൂ­ടെ­യാ­ണു കടന്നുപോകേണ്ടത്‌? തിരകര­യെ­ന്ന­വ്യാ­ജേന നര­ജ­ന്മ­ബ­ന്ധ­ങ്ങ­ളു­ടെ ഏതൊ­ക്കെ ചങ്ങ­ല­ക­ളെ­യാ­ണു നീ വാ­യ­ന­ക്കാ­ര­നു നേ­രെ വെ­ച്ചു നീ­ട്ടു­ന്ന­ത്‌? പോ­രാ­ഞ്ഞ്‌, രക്തം വി­യര്‍­പ്പാ­ക്കു­ന്ന പൊറുതിയില്ലായ്മകളുടെ ഗോല്‍­ഗൊ­ത്താ­യില്‍ വെ­ച്ച്‌ അവ­ന്റെ ചേ­ത­ന­ക­ളെ അട്ടി­മ­റി­ക്കു­ക­യും ചെ­യ്യു­ന്നു­.

'­പ­തു­ക്കെ അതു വാ­തി­ലാ­കും­
ഉ­ള്ളില്‍ കയ­റി­ച്ചെ­ന്ന്
­ക­സേ­ര­യാ­യി ഇരി­ക്കും­
­ക്ഷീ­ണി­ച്ച്‌ തളര്‍­ന്ന്
­ക­ട്ടി­ലാ­യി കി­ട­ക്കും­'
എ­ന്റെ മര­മേ­!!
­കോ­ടി ജന്മ­ത്തി­ന­ക­ലെ­നി­ന്നാ­ണു വര­വെ­ങ്കി­ലും. ഏതു തരം സം­വേ­ദ­ന­മാര്‍­ഗ്ഗ­ത്തി­ലൂ­ടെ­യാ­ണു തിരിച്ചറിയ­പ്പെ­ടേ­ണ്ട­ത്‌ എന്ന ആകു­ല­ത­യെ­ന്തി­നു­്? ക­ട­ക്കാന്‍ വാ­തി­ലാ­ക­ണ­മെ­ന്ന­തി­ലൂ­ടെ­യോ­? ഇ­രി­പ്പി­ട­മാ­കു­ന്ന­തി­ലൂ­ടെ­യോ­? കി­ട­ക്ക­യാ­വു­ന്ന­തി­ലൂ­ടെ­യോ­? മ­രം ശേ­ഷി­പ്പി­ക്കു­ന്ന അട­യാ­ളം അനിവാര്യമോ? വേ­ണ്ടി­വ­രി­ല്ല, ഒരു സ്പര്‍­ശം­പോ­ലും വേ­ണ്ടി­വ­രി­ല്ല. നീ തി­രി­ച്ച­റി­യ­പ്പെ­ടും­.

­ഭ്രാ­ന്തു­പി­ടി­ച്ചോ­ടി­ന­ട­ന്ന് കട­ലാ­സു­കു­മ്പി­ളില്‍ നി­റ­യ്ക്കു­ന്ന പി­ച്ചി­പ്പൂ­വു­ക­ളില്‍­നി­ന്ന് അഗ്നി­നി­റ­മു­ള്ള ശലഭങ്ങളുയരുന്നത് നീ കാ­ണാ­ത്ത­തെ­ന്ത്‌? വീ­ഥി മു­റി­ച്ചു­ക­ട­ക്കു­ന്ന­തി­ലൂ­ടെ പ്രാ­ണ­നി­ലേ­ക്കൊ­രു വാള്‍മുനയാണ് തു­ള­ച്ചു­ക­യ­റ്റു­ന്ന­തെ­ന്ന് മറ­ക്കു­ന്ന­തെ­ന്ത്‌?

­ശ­രീ­ര­ത്തി­ന്റെ മു­റി­വു­ക­ളി­ലേ­ക്കും പി­ന്നെ കര­ളി­ലേ­ക്കും, മു­ള­കും കു­രു­മു­ള­കും തേ­ച്ചു­പി­ടി­പ്പി­ച്ച്‌ സ്വ­യം നീറി നില്‍­ക്കു­ന്ന­താ­രാ­ണു­്?

ഋ­തു­ക്കള്‍­ക്കും കാ­ല­ങ്ങള്‍­ക്കും ദേ­ശ­ങ്ങള്‍­ക്കും അതീ­ത­മാ­യി ­പ്ര­ണ­യം­ സഞ്ച­രി­ക്കു­ന്ന അതി­ഗൂ­ഢ­മായ വഴി­ക­ളില്‍ മലര്‍ പൊ­ഴി­ഞ്ഞു­കി­ട­ക്കു­ന്നി­ല്ല. ആഹ്ലാ­ദ­ത്തി­ന്റെ അതി­രു­ക­ട­ന്ന വേ­ലി­യേ­റ്റ­ങ്ങ­ളു­മി­ല്ല. ആധിപിടിച്ച പര­ശ­തം ചി­ന്ത­ക­ളു­ടെ കപ്പല്‍­ച്ചേ­ത­ങ്ങള്‍!

അ­വ­ളെ­വി­ടെ­യാ­ണു­്? ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തെ­ന്താ­ണു­്? മറ്റാ­രാ­ണാ മനോ­ര­ഥ­ങ്ങ­ളില്‍ അതി­ക്ര­മി­ച്ചു കടക്കാന്‍ ശ്ര­മി­ക്കു­ന്ന­ത്‌? കാ­വ­ലാ­കാം അവ­ളു­റ­ങ്ങു­ന്ന­തു വരെ! സമാ­ധാ­ന­മാ­യു­റ­ങ്ങാന്‍ ഒരു­ രാ­വും ബാക്കിയുണ്ടാവില്ല.

­ച­ക്ര­വര്‍­ത്തി­യും തെ­രു­വു­തെ­ണ്ടി­യും­ പ­ണ്ഡി­ത­നും പാ­മ­ര­നും­ കൗ­മാ­ര­വും മദ്ധ്യ­വ­യ­സും ഒരു­പോ­ലെ ചുമക്കുന്ന ആധി­യും വ്യ­ഥ­യും കണ­ക്ക­റ്റ കന­ലു­ക­ളു­മാ­ണ­തി­ന്റെ തി­രു­ശേ­ഷി­പ്പു­കള്‍. ക­വി­ത­ക­ളി­ലു­ട­നീ­ളം ചു­വ­ടി­ള­ക്കു­ന്ന നഗ­ര­ത്തി­ന്റെ ചേ­തോ­ഹാ­രി­ത. മര­ണ­ത്തി­നും പു­നര്‍­ജ­ന­ന­ത്തി­നു­മാ­യി തിരഞ്ഞെടുക്കപ്പെട്ട നഗ­ര­ത്തി­ലെ പ്രി­യ­സ­ന്ധ്യ­കള്‍. ഇരു­ന്ന കല്പ­ട­വു­കള്‍, മര­ത്തി­ന്റെ വേ­രു­കള്‍, ദഹിച്ചുപോയ നി­മി­ഷ­ങ്ങള്‍.

­കാ­ല­ങ്ങള്‍ തീ­രു­മ്പോള്‍, കട­ലാ­ക്ര­മ­ണ­ത്തില്‍­പ്പെ­ട്ടോ, ഒരു തരി­മ്പും ശേ­ഷി­പ്പി­ക്കാ­ത്ത ഭൂകമ്പത്തില്‍ പെട്ടോ, നഗ­ര­മി­ല്ലാ­താ­കും. അപ്പോ­ഴും പി­ട­ഞ്ഞ്‌, ബാ­ക്കി­നില്‍­ക്കു­ന്ന ഈ വരി­കള്‍­ക്കും, ഒരു ഒത്തുതീര്‍പ്പിനും കീ­ഴ­ട­ങ്ങാ­തെ ഗര്‍­ജ്ജി­ക്കു­ന്ന നി­ന്റെ പ്ര­ണ­യ­ത്തി­നും കൂ­ട്ട്!...

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?